ഞായറാഴ്ചവരെ കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കന്യാകുമാരിയുടെ തെക്കുഭാഗത്ത് രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനമാണ് മഴയ്ക്കുകാരണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യും. മത്സ്യത്തൊഴിലാളികള്‍ ഇന്ന് ലക്ഷദ്വീപ് മേഖലയില്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 75 ശതമാനം പ്രദേശങ്ങളിലും മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 25 ശതമാനം സ്ഥലങ്ങളില്‍ ഏഴുസെന്റിമീറ്ററിന് മുകളിലുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റ് വീശാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments are closed.