സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം

ദമാസ്‌കസ്: സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായായാണ് ഈ വ്യോമാക്രമണം ഒപ്പം സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയത്. സിറിയ രാസായുധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ ഈ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആറ് മാസത്തിനുളളില്‍ സിറിയയില്‍ അണിനിരത്തിയിരിക്കുന്ന തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ട്രംപ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടനും ഫ്രാന്‍സും രംഗത്തുണ്ട്.

Comments are closed.