എസ്‌എസ്‌എല്‍സി ഫലം മെയ് രണ്ടിന്

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും. വൈകാതെ മെയ് ആദ്യവാരംതന്നെ ഹയര്‍ സെക്കന്‍ഡറി ഫലവുമെത്തും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച യോഗത്തില്‍ ഫലം മെയ് രണ്ടിന് തന്നെ പ്രഖ്യാപിക്കാന്‍ ധാരണയായി. എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളുടെ ഫലം ഒരേദിവസം പുറത്തുവരുമെന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാനമൊട്ടാകെ 59 ക്യാമ്ബുകളിലായി ഏപ്രില്‍ ആറിന് തുടങ്ങിയ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം 23ന് അവസാനിക്കും. അതിനുശേഷം ഒരാഴ്ചയ്ക്കകം ഫലം ക്രോഡീകരിക്കാനാകും.

Comments are closed.