പുതുക്കിയ സംരംഭക നികുതിയിളവ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സംരംഭകര്‍ക്ക് ആശ്വാസമായി പുതുക്കിയ സംരംഭക നികുതിയിളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 56 പ്രകാരമാണ് നികുതിയിളവുകള്‍. ഇനി മുതല്‍ 10 കോടി രൂപ വരെ നിക്ഷേപിച്ച്‌ സംരംഭം തുടങ്ങുന്നവര്‍ക്കും നിലവില്‍ സംരംഭക പരിധി 10 കോടിയായി നിലനില്‍ക്കുന്നവക്കും ഇതനുസരിച്ച്‌ നികുതിയിളവ് ലഭിക്കും. നികുതിയിളവുകള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എട്ടംഗ ഇന്റര്‍ മിനിസ്റ്റീരിയര്‍ ബോര്‍ഡിനെ സമീപിക്കാം.

Comments are closed.