രോഗികളെ ദുരിതത്തിലാഴ്ത്തി ഡോക്ടര്‍മാരുടെ സമരം ഇന്ന് നാലാം ദിവസം

തിരുവനന്തപുരം : ഡോക്ടര്‍മാരുടെ സമരം ഇന്ന് നാലാം ദിവസത്തിലേക്ക്. ഓ.പി ബഹിഷ്കരണത്തിനൊപ്പം കിടത്തി ചികിത്സ കൂടി നിര്‍ത്തലാക്കിയാണ് രോഗികളെ ഡോക്ടര്‍മാര്‍ ദുരിതത്തിലാഴ്ത്തിയത്. അതെ സമയം സര്‍ക്കാരിന്‍റെ ബദല്‍ സംവിധാനമാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. അനാവശ്യമായ സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മുതല്‍ നടപടികളിലെക്ക് കടക്കും. ആദ്യ ഘട്ടത്തില്‍ പ്രൊബേഷനിലുള്ള ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ നടപടികളിലെക്ക് സര്‍ക്കാര്‍ കടന്നാല്‍ രാജി അടക്കമുള്ള കാര്യങ്ങളിലെക്ക് കടക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഇതില്‍ നാളത്തെ സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക.

Comments are closed.