ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ടീമിന്‍റെ ‘മലയാളി’യില്‍ ഫഹദ് ഫാസില്‍

ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നുവെന്ന് നേരത്തേ വാര്‍ത്ത പുറത്തുവന്നിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പേര് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി എന്ന പേരിലായിരിക്കും ചിത്രമെത്തുക. ഗസറ്റില്‍ പരസ്യപ്പെടുത്തി, ‘പി ആര്‍ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്‍റെ കഥയാണ് ചിത്രം പറയുന്നത്.

Comments are closed.