അങ്കമാലിയില്‍ പെരുന്നാളിനിടെ വെടിക്കെട്ടപകടം; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: അങ്കമാലി കറുകുറ്റിക്കു സമീപം പെരുന്നാളിനിടെ വെടിക്കെട്ടപകടം. ഒരാള്‍ മരിച്ചു. മാമ്ബ്ര സെന്റ് ജോസഫ് പള്ളി കപ്പേള പെരുന്നാളിനിടെയാണ് അപകടം. അങ്കമാലി കറുകുറ്റി മാമ്ബ്ര അസീസി നഗര്‍ കപ്പേളയില്‍ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടര്‍ന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു മുല്ലേപ്പറമ്ബില്‍ സൈമണ്‍ (21) ആണ് മരിച്ചത്. നാലുപേര്‍ക്ക് പൊള്ളലേറ്റു. മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Comments are closed.