ഹര്‍ത്താലിനെ തുടര്‍ന്ന് താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

താനൂര്‍: ജമ്മു കാശ്മീരിലെ കത്വയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച്ച ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വ്യാപക അക്രമം. അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. പോലീസും ഹര്‍ത്താലനുകൂലികളും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും ഏറ്റുമുട്ടിയത്.

Comments are closed.