സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്‌ടര്‍മാരെ ആരോഗ്യമന്ത്രി ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു

തിരുവനന്തപുരം: സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്‌ടര്‍മാരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു. സമരം നടത്തുന്ന ഡോക്‌ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി അല്‍പസമയത്തിനകം മന്ത്രി ചര്‍ച്ച നടത്തും. ഇത് കഴിഞ്ഞാല്‍ സമരം പിന്‍വലിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടര്‍മാരുമായി ചര്‍ച്ചയുള്ളൂവെന്നും മന്ത്രി രാവിലെയും വ്യക്തമാക്കിയിരുന്നു.
നേരത്തെ സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, തങ്ങള്‍ക്ക് പിടിവാശിയില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ച ശേഷം ഇവര്‍ തിരിച്ചുപോയി. എന്നാല്‍ സമരം നിറുത്തിയ ശേഷം താനുമായുള്ള ചര്‍ച്ച മതിയെന്ന് മന്ത്രി ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു.

Comments are closed.