മൂന്നു ജില്ലകളില്‍ പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ തീരുമാനം

തിരുവനന്തപുരം : മൂന്നു ജില്ലകളില്‍ പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ്‌ പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ (മൊത്തം 54) സൃഷ്ടിക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.സെഡ്) ക്ലിയറന്‍സിനുളള പരിശോധനാ ഫീസില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Comments are closed.