‘കുട്ടന് പിള്ളയുടെ ശിവരാത്രി’യുടെ ട്രെയിലറെത്തി
പ്ലാച്ചോട്ടില്‍ തറവാടും അവിടെത്തെ ചക്കമഹാത്മ്യവുമായി പൊലീസുകാരന്റെ വേഷത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്രകഥാപാത്രമാക്കി ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന് പിള്ളയുടെ ശിവരാത്രിയുടെ ട്രെയിലറെത്തി. ഉപ്പും മുളകും ഫെയിം ബിജു സോപാനവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.സുരാജിനൊപ്പം , മിഥുന് രമേശ്, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്. സയനോര ഫിലിപ്പ് സംഗീതം നല്കിയിരിക്കുന്നു.ഏഞ്ചല്‍സ് എന്ന ചിത്രത്തിന് ശേഷം ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജി നന്ദകുമാര്‍ ആണ് നിര്‍മ്മാണം.
Comments are closed.