രാസായുധാക്രമണം; സൈനികശക്തി തെളിയിക്കാനായെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

പാരീസ്: അമേരിക്കയ്ക്കും ബ്രിട്ടനുമൊപ്പം ചേര്‍ന്ന് സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയതിലൂടെ ഫ്രാന്‍സിന് സൈനികശക്തി ലോകത്തിനു മുന്നില്‍ തെളിയിക്കാനായെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് പറഞ്ഞു.
സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് മികച്ച മുന്നേറ്റമാണ് ഫ്രാന്‍സ് നടത്തിയതെന്നും പ്രവര്‍ത്തനങ്ങളെ ചിട്ടയായും കാര്യക്ഷമമായും ഏകോപിപ്പിക്കാന്‍ ഫ്രാന്‍സിന് സാധിച്ചുവെന്നും ഫിലിപ്പ് വ്യക്തമാക്കി.
അമേരിക്കയും , ബ്രിട്ടനും, ഫ്രാന്‍സും ചേര്‍ന്ന് 100 ലേറെ മിസൈലുകളാണ് സിറിയയ്ക്കു നേരെ പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ഫ്രാന്‍സ് മിസൈല്‍ ആക്രമണത്തിന് ഒപ്പം ചേര്‍ന്നതെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാദത്തെ ഫ്രഞ്ച് ഭരണകൂടം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രഞ്ച് സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച്‌ പ്രധാനമന്ത്രി രംഗത്തെത്തിയത്.

Comments are closed.