ശ്രീജിത്തിന്‍റെ ചെറുകുടല്‍ പൊട്ടിയിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ചെറുകുടല്‍ പൊട്ടിയിരുന്നുവെന്നും ഇതിലൂടെ ഭക്ഷണസാധനങ്ങള്‍ പുറത്തുവന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നുണ്ടായ അണുബാധ രക്തത്തിലേക്ക് വ്യാപിക്കുകയും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച്‌ ഡോ. സക്കറിയ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്തിന്‍റെ ദേഹത്ത് 18 പരിക്കുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജനനേന്ദ്രിയങ്ങളില്‍ പുറമേയ്ക്കുള്ള പരിക്കില്ല. അടിവയറ്റിലുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments are closed.