മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. മൊറോക്കോ രാജാവിന്‍റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്‌ഡം’ പുരസ്‌‌കാരം ലഭിച്ചിട്ടുണ്ട്. ദ വീക്ക് മുന്‍ എഡിറ്ററാണ്. അഞ്ചു പതിറ്റാണ്ടോളം പത്രപ്രവര്‍ത്തകനായി സജീവമായിരുന്ന ഷേണായ് സാമ്ബത്തിക രാഷ്‌‌ട്രീയ നിരീക്ഷകനുമായിരുന്നു. നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതി. ഇതില്‍ വിദേശ പത്രങ്ങളും ഉള്‍പ്പെടും.

Comments are closed.