യുഎഇയില്‍ ഭിക്ഷാടനത്തിന് നിരോധനം

അബുദാബി: യുഎഇയില്‍ ഇനി ഭിക്ഷാടനം പാടില്ല. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലാണ്‌ നിയമം കൊണ്ടുവന്നത്. നിയമം നടപ്പിലാക്കാന്‍ പ്രസിന്റിന്റെ അനുമതി കൂടി വേണ്ടതുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5,000 ദിര്‍ഹം വരെ പിഴ ഈടാക്കും. യാചകര്‍ എന്ന വ്യാജേന സംഘങ്ങള്‍ പൊതുജനത്തെ പറ്റിക്കുകയാണ്. ഇതിന് പിന്നില്‍ വന്‍ മാഫിയയാണുള്ളത്. ഇതിന് മുന്‍പും അത്തരം മാഫിയകളെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് തടവ് ശിക്ഷയും 100,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു.
ഭിക്ഷാടനത്തിനായി ആളുകളെ എത്തിക്കുന്നവര്‍ക്കും, ഭിക്ഷാടനസംഘത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതേ ശിക്ഷ നേരിടേണ്ടി വരും. രാജ്യത്ത് ഭിക്ഷാടകരുടെ എണ്ണം കൂടി വരുകയും, ഇതിന് പിന്നില്‍ വന്‍ മാഫിയയാണെന്ന് കണ്ടെത്തിയതിന്‍റെയും അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.

Comments are closed.