രാ​ജേ​ഷി​നെ കൊലപ്പെടുത്താന്‍ അ​പ്പു​ണി ഉ​പ​യോ​ഗി​ച്ച ആ‍​യു​ധം ക​ണ്ടെ​ത്തി

കൊ​ല്ലം: രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​പ്പു​ണി ഉ​പ​യോ​ഗി​ച്ച ആ‍​യു​ധം ക​ണ്ടെ​ത്തി. അ​പ്പു​ണ്ണി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ്. കൂ​ട്ടു​പ്ര​തി​യാ​യ സ​നു​വി​ന്‍റെ കൊ​ല്ലം വ​ള്ള​ക്കീ​ഴി​ലെ പു​ര​യി​ട​ത്തി​ല്‍ നി​ന്നാ​ണ് വാ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത അ​പ്പു​ണ്ണി ചൊ​വ്വാ​ഴ്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ള​ത്തെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​പ്പു​ണ്ണി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ജേ​ഷ് വ​ധ​ത്തി​ന്‍റെ ആ​സൂ​ത്ര​ണം മു​ത​ലു​ള​ള എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും പ്ര​ധാ​ന​പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് അ​പ്പു​ണ്ണി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Comments are closed.