സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് ജോധ്പൂര്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സല്‍മാന്‍ഖാന്‍ ജോധ്പൂര്‍ കോടതിയെ സമീപിച്ചിരുന്നു. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സല്‍മാന്‍ സന്ദര്‍ശിക്കും. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലായിരുന്നു സല്‍മാന്‍ഖാന്‍. രാജ്യം വിടരുത്, അടുത്ത മാസം 7നു കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സല്‍മാന്‍ ഖാന്‍ വിദേശയാത്രയ്ക്ക് അനുമതി തേടിയത്.

Comments are closed.