സുവര്‍ണ്ണപുരുഷന്‍ ഏപ്രില്‍ 20ന് തിയറ്ററുകളില്‍

ഇന്നസെന്റ് കേന്ദ്രകഥപാത്രമായി നവാഗതനായ സുനില്‍ പൂവേലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുവര്‍ണ്ണപുരുഷന്‍ എന്ന ചിത്രം ഏപ്രില്‍ 20ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇരിങ്ങാലക്കുടയിലെ ഒരു തിയറ്ററില്‍ പുലിമുരുകന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഇരിങ്ങാലക്കുടക്കാരന്‍ റപ്പായിയായി ഇന്നസെന്റ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Comments are closed.