കോ​ല്‍​ക്ക​ത്ത​യി​ലും പ​ശ്ചി​മ ബം​ഗാ​ളിലും ശ​ക്ത​മാ​യ കാറ്റും മ​ഴ​യും; 10 പേ​ര്‍ മ​രി​ച്ചു

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും 10 പേ​ര്‍ മ​രി​ച്ചു. കോ​ല്‍​ക്ക​ത്ത​യി​ലും ഹൗ​റ​യി​ലും നാ​ലു പേ​ര്‍ വീ​ത​വും ബ​ന്‍​കു​ര​യി​ലും ഹൂ​ഗ്ലി​യി​ലും ഓ​രോ​രു​ത്ത​രും മ​രി​ച്ചു. പേ​മാ​രി​യെ തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത​യി​ല്‍ റോ​ഡ്, വ്യോ​മ, ട്രെ​യി​ന്‍ ഗതാ​ഗ​ത​ങ്ങ​ള്‍ താ​റു​മാ​റാ​യി.
കോ​ല്‍​ക്ക​ത്ത​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വ​ന്‍​നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. മ​രം​വീ​ണ് മെ​ട്രോ സ​ര്‍‌​വീ​സും ത​ട​സ​പ്പെ​ട്ടു. ബ​ല്‍​ഗാ​ച്ചി​യ സ്റ്റേ​ഷ​നു സ​മീ​പം ട്രാ​ക്കി​ലേ​ക്ക് മ​രം​വീ​ണ​താ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. ഇ​തോ​ടെ മെ​ട്രോ ട്രെ​യി​ന്‍ ഭൂ​ഗ​ര്‍​ഭ​പാ​ത​യി​ല്‍ കു​ടു​ങ്ങി. രാ​ത്രി വൈ​കി പ്ര​കൃ​തി​ദു​ര​ന്ത സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഐ​ടി ഹ​ബാ​യ സാ​ള്‍​ട്ട്ലേ​ക്കി​ല്‍ റോ​ഡി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ണി​ക്കൂ​റി​ല്‍ 98 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് കൊ​ടു​ങ്കാ​റ്റ് അ​ടി​ച്ച​ത്. കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം സ​ര്‍​വീ​സ് ത​ട​സ​പ്പെ​ട്ടു. ഡ​ല്‍​ഹി, ഭു​വ​നേ​ശ്വ​ര്‍, അ​ഗ​ര്‍​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ വൈ​കി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

Comments are closed.