ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ്ആര്‍ഒ
ചെന്നൈ: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് അറിയിച്ചു. ഈ വര്‍ഷം അവസാനത്തേക്കാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത്. വിക്ഷേപണത്തിനു മുമ്ബ് ചില പരിശോധനകള്‍കൂടി പൂര്‍ത്തിയാക്കാനുള്ളതിനാലാണ് വിക്ഷേപണം മാറ്റിയതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രിലില്‍ വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലൊന്നില്‍ ശ്രീഹരിക്കോട്ടയില്‍നിന്നും വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
ചന്ദ്രയാന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ചന്ദ്രോപരിതല പഠനത്തിനാണു നിരീക്ഷണ പേടകം അയയ്ക്കുന്നത്. ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓര്‍ബിറ്റര്‍), ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍-2 ഉപഗ്രഹം. 800 കോടി രൂപയാണു ചെലവ്. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍ പഠിക്കുന്നതിനാണു രണ്ടാം ദൗത്യം ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2008 ലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍1 വിക്ഷേപിച്ചത്.
Comments are closed.