സംസ്ഥാനത്ത് ഇന്ന് വൈദ്യൂതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യൂതി നിയന്ത്രണം. താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യൂതിയില്‍ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് വൈദ്യൂതി നിയന്ത്രണ നീക്കമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യൂതിയില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വൈകിട്ട് ആറരയ്ക്കും ഒന്‍പതരയ്ക്കും ഇടയിലാകും വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇന്നലെ രാത്രിയിലും പലയിടത്തും അപ്രഖ്യാപിത വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Comments are closed.