മാര്‍ത്തോമ സഭയുടെ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് കാലം ചെയ്തു

കൊച്ചി: മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് (74) കാലം ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ത്തോമ സഭയുടെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബറിലാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്. മാര്‍ അത്താനാസിയോസ് തിരുവല്ല നെടുമ്ബ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ്. 1969 ജൂണ്‍ 14 ന് വൈദികനായി. മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed.