വനിതാ ഏഷ്യാകപ്പില്‍ ജപ്പാന്‍ ഫൈനലില്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ചൈനയെ ജപ്പാന്‍ തോല്‍പ്പിച്ചതോടെയാണ് ഫൈനല്‍ ലൈനപ്പായത്‌. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ജപ്പാന്‍റെ വിജയം. ജപ്പാനായി കുമിയൊകൊയാമ ഇരട്ട ഗോളുകളും മാന ഇവബുചി ഒരു ഗോളും നേടി. ലി യിംഗ് ആണ് ചൈനയുടെ ആശ്വാസഗോള്‍ നേടിയത്. ഇന്നലെ ആദ്യ സെമിയില്‍ തായ്‌ലാന്റിനെ തോല്‍പ്പിച്ച്‌ ഓസ്ട്രേലിയ ഫൈനലില്‍ എത്തിയിരുന്നു. കഴിഞ്ഞ ഏഷ്യാകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാണ് ജപ്പാന്‍ കിരീടം ഉയര്‍ത്തിയത്.

Comments are closed.