പ്രണവ് മോഹന്‍ലാല്‍ അരുണ്‍ ഗോപി സിനിമയുടെ ചിത്രീകരണം ജൂണില്‍

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. ജൂണില്‍ വാഗമണില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ റൊമാന്‍സിനും ആക്ഷനുമാണ് പ്രാധാന്യം നല്‍കുന്നത്. പ്രണവിന്‍റെ ആദ്യചിത്രമായ ആദിയില്‍ പ്രണയത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ അരുണ്‍ ഗോപി ചിത്രം പ്രണയാര്‍ദ്രമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ഈ വര്‍ഷം ക്രിസ്മസ് റിലീസായാണ് ഇനിയും പേര് നിശ്ചയിക്കാത്ത ഈ സിനിമ പ്ലാന്‍ ചെയ്യുന്നത്. ആദിയിലെ പോലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയിലും ഉണ്ടായിരിക്കും.

Comments are closed.