യു​എ​ന്‍ സാമ്പത്തിക സ​മൂ​ഹി​ക കൗ​ണ്‍​സി​ലി​ന്‍റെ ഉ​പ​സ​മി​തി​ക​ളി​ലേ​ക്ക് ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

യു​എ​ന്‍: ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക സ​മൂ​ഹി​ക കൗ​ണ്‍​സി​ലി​ന്‍റെ ഉ​പ​സ​മി​തി​ക​ളി​ലേ​ക്ക് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ള്‍​ക്കാ​യു​ള്ള ക​മ്മി​റ്റി, വി​ക​സ​ന- ജ​ന​സം​ഖ്യാ ക​മ്മീ​ഷ​ന്‍, സാ​മൂ​ഹി​ക വി​ക​സ​ന ക​മ്മീ​ഷ​ന്‍, കു​റ്റ​കൃ​ത്യം ത​ട​യ​ല്‍-​നീ​തി ക​മ്മീ​ഷ​ന്‍ എ​ന്നി​വ​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. യു​എ​ന്നി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡ്, യു​എ​ന്‍ ജ​ന​സം​ഖ്യാ ഫ​ണ്ട്, യു​എ​ന്‍ ഓ​ഫീ​സ് ഫോ​ര്‍ പ്രോ​ജ​ക്‌ട് സ​ര്‍​വീ​സ​സ് എ​ന്നി​വ​യ്ക്കാ​യു​ള്ള സ​മി​തി​യി​ലേ​ക്കും ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ള്‍​ക്കാ​യു​ള്ള ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട് ല​ഭി​ച്ച​ത് ഇ​ന്ത്യ​ക്കാ​ണ്.

Comments are closed.