മഹാഭാരത കാലത്തും ഇന്‍റര്‍നെറ്റും സാറ്റലൈറ്റ്​ സാങ്കേതിക വിദ്യയും ഉണ്ടായിരുന്നുവെന്നും ത്രിപുര മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മഹാഭാരത കാലത്തും ഇന്‍റര്‍നെറ്റും സാറ്റലൈറ്റ്​ സാങ്കേതിക വിദ്യയും ഉണ്ടായിരുന്നുവെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​ കുമാര്‍ ദേബ്​. അമേരിക്കയോ വിദേശ രാജ്യങ്ങളോ അല്ല ഇന്ത്യയാണ്​ ഇന്‍റര്‍നെറ്റ്​ കണ്ടുപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍നെറ്റ്​ ഇല്ലായിരുന്നെങ്കില്‍ എങ്ങിനെയാണ്​ സഞ്​ജയന്‍ കുരുക്ഷേത്രയുദ്ധം കാണുകയും അത്​ ധൃതരാഷ്​ട്രര്‍ക്ക്​ വിശദീകരിച്ചുകൊടുക്കുകയും ചെയ്​തത്​ എന്ന്​ ബിപ്ലബ്​ ചോദിച്ചു. മണിപ്പൂര്‍, മിസോറം തുടങ്ങിയ സംസ്​ഥാനങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത പൊതുവിതരണ സംവിധാനം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ത്രിപുര ഇന്‍ഫോവെ’ വെബ്​സൈറ്റാണ്​ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതായി വാര്‍ത്ത നല്‍കിയത്​. ഒരു മാസം മുന്‍പ്​ കേ​ന്ദ്രമന്ത്രി സത്യപാല്‍ സിങ്​ ചാള്‍സ്​ ഡാര്‍വി​​ന്‍റെ പരിണാമസിദ്ധാന്തത്തെ പരിഹസിച്ച്‌​ രംഗത്തുവന്നിരുന്നു. ഡാര്‍വ്വിനും മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തിന്​ മുന്‍പ്​ ജീവിച്ചിരുന്നവരാരും കുരങ്ങന്‍ മനുഷ്യനായി മാറുന്നത്​ കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം.

Comments are closed.