ക്യൂബയില്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ഇന്നു സ്ഥാനമൊഴിയും
ഹവാന: ക്യൂബയില്‍ ആറു ദശകം ദീര്‍ഘിച്ച കാസ്ട്രോ വാഴ്ച അവസാനിക്കുന്നു. പ്രസിഡന്റ് റൗള്‍ കാസ്ട്രോ ഇന്നു സ്ഥാനമൊഴിയും. 86 വയസുകാരനായ റൗള്‍ കാസ്ട്രോയുടെ പിന്‍ഗാമിയെ നാഷണല്‍ അസംബ്ലി ഇന്നു തിരഞ്ഞെടുക്കും. ഒന്നാം വൈസ് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍(57) ആയിരിക്കും പുതിയ രാഷ്ട്രത്തലവനെന്നു കരുതപ്പെടുന്നു. മിഗ്വേല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃനിരയില്‍ താരതമ്യേന ചെറുപ്പക്കാരനാണ്. 2013ലാണു വൈസ് പ്രസിഡന്റായത്. മിഗുവല്‍ ഡയസ് കാനലിനെ കാത്തിരിക്കുന്നത് താറുമാറായ സന്പദ് വ്യവസ്ഥയാണ്.
1959ലെ ക്യൂബന്‍ വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഫിഡല്‍ കാസ്ട്രോ അസുഖബാധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരനായ റൗള്‍ 2006ല്‍ അധികാരമേറ്റത്. ഫിഡലും സഹോദരനും ചേര്‍ന്ന് 60 വര്‍ഷത്തോളം ക്യൂബയെ ഭരിച്ചു. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷവും കമ്യൂണിസ്റ്റ് ഭരണം നിലനിര്‍ത്താന്‍ കാസ്ട്രോമാര്‍ക്കു സാധിച്ചു. റൗള്‍ അധികാരമൊഴിയുമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്ത് 2021വരെ തുടരും.
Comments are closed.