ടൊവിനോ തോമസിന്റെ പുതിയ ചിത്രം തീവണ്ടി മേയ് 4ന് തിയേറ്ററുകളില്‍
ടൊവിനോ തോമസ് നായകവുന്ന പുതിയ ചിത്രം തീവണ്ടി മേയ് 4ന് തിയേറ്ററുകളിലെത്തും. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ചെയിന്‍സ് സ്മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്. ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Comments are closed.