സുരേഷ് ഗോപി എംപി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചു

കൊച്ചി: കൊമ്ബുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്ബ് ഒടിക്കണം എന്ന് സുരേഷ് ഗോപി എംപി. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എല്ലാ വിധ സഹായവും തന്നില്‍ നിന്നും ഉണ്ടാകുമെന്ന് സുരേഷ് ഗോപി ശ്രീജിത്തിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. ശ്രീജിത്തിന്‍റെ മരണത്തിന് കാരണക്കാരായവര്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്നും സുരേഷ് ഗോപി ശ്രീജിത്തിന്‍റെ കുടുംബത്തോട് പറഞ്ഞു. എത്ര ഉന്നതരാണ് കുറ്റക്കാര്‍ എങ്കിലും ശിക്ഷിക്കപ്പെടണം. പൊലീസ് എതിര്‍ സ്ഥാനത്ത് വരുന്ന, പൊലീസ് അതിക്രമ കേസുകളെല്ലാം യഥാവിധം അന്വേഷിക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.

Comments are closed.