മഹാനടിയില്‍ ദുല്‍ഖറിന് ഒപ്പം അനുഷ്‌കഷെട്ടിയും

മലയാളവും തമി‍ഴും കടന്ന് അങ്ങ് തെലുങ്കില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്, ദുല്‍ക്കരിന്‍റെ പ്രതിഭ. ദുല്‍ഖര്‍ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി. ജമിനി ഗണേശന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ചിത്രത്തില്‍ മലയാള താരം കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍ നായിക കൂടി ദുല്‍ക്കറിനൊപ്പെത്തുന്നുണ്ടെന്നാണ് പുതിയ വിവരം. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ നായിക അനുഷ്‌കഷെട്ടിയാണ് ദുല്‍ഖറിന് ഒപ്പം എത്തുന്നത്. അതിഥി വേഷത്തിലാണ് താരം മഹാനടിയില്‍ എത്തുക. തെലുങ്ക് നടി ഭാനുമതിയുടെ വേഷത്തിലാണ് അനുഷ്‌ക ചിത്രത്തില്‍ എത്തുക. ജമിനി ഗണേശന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താര നിര തന്നെയാണ് അണി നിരക്കുന്നത്.

Comments are closed.