ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. ജയത്തോടെ ആറ് പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 161 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 43 പന്തില്‍ 44 റണ്‍സെടുത്ത ഷോര്‍ട്ട്‌സ് ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് മൂന്നാം പന്തില്‍ ഓപ്പണര്‍ ക്രിസ് ലിന്നിനെ നഷ്ടമായി. എന്നാല്‍ പിന്നീട് കൊല്‍ക്കത്ത മികച്ച കൂട്ടുകെട്ടുണ്ടാക്കി. റോബിന്‍ ഉത്തപ്പ 48ഉം റാണ 35ഉം കാര്‍ത്തിക് 42 റണ്‍സും നേടി.

Comments are closed.