ഉണ്ണി മുകുന്ദന്‍ ചിത്രം ചാണക്യ തന്ത്രം ഏപ്രില്‍ 27ന്

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരംകുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രം ഏപ്രില്‍ 27ന് പുറത്തിറങ്ങും. പെണ്‍ വേഷത്തിലും ഉണ്ണി മുകുന്ദന്‍ എത്തുന്നുണ്ട്. അനൂപ് മേനോനും പ്രധാന വേഷത്തിലുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 2 മണിക്കൂര്‍ 7 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായാണ് ചാണക്യ തന്ത്രം ഒരുക്കിയിട്ടുള്ളത്. ശക്തമായ ഒരു പ്രണയ കഥയും ചിത്രത്തിലുണ്ട്. ദിനേശ് പള്ളത്ത് തിരക്കഥ നിര്‍വഹിക്കുന്ന ചാണക്യ തന്ത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.

Comments are closed.