ഇ​ന്ത്യ​യി​ല്‍ 19 കോ​ടി​യോ​ളം ആ​ളു​ക​ള്‍ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ര​ഹി​ത​രെന്ന്​ ലോ​ക ബാ​ങ്ക്

വാ​ഷി​ങ്​​ട​ണ്‍: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ‘ജ​ന്‍​ധ​ന്‍ പ​ദ്ധ​തി’ ​ആ​രം​ഭി​ച്ചി​ട്ടും ഇ​ന്ത്യ​യി​ല്‍ 19 കോ​ടി​യോ​ളം മു​തി​ര്‍​ന്ന ആ​ളു​ക​ള്‍ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ര​ഹി​ത​രാ​യി​ട്ടു​ണ്ടെ​ന്ന്​ ലോ​ക ബാ​ങ്ക് റി​പ്പോ​ര്‍​ട്ട്​. മോ​ദി സ​ര്‍​ക്കാ​ര്‍ 2014ല്‍ ​തു​ട​ക്ക​മി​ട്ട ജ​ന്‍​ധ​ന്‍ പ​ദ്ധ​തി പ്ര​കാ​രം മാ​ര്‍​ച്ച്‌​ 31 ഓ​ടു​കൂ​ടി 31 കോ​ടി ആ​ളു​ക​ള്‍​ക്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ല്‍ പ​കു​തി​യും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. റി​പ്പോ​ര്‍​ട്ട്​ പ്ര​കാ​രം 2011നെ ​അ​പേ​ക്ഷി​ച്ച്‌​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 80 ശ​ത​മാ​നം വ​ര്‍​ധ​ന​വു​ണ്ട്.
ലോ​ക ബാ​ങ്കി​​​ന്‍റെ​യും അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി​യു​ടെ​യും വാ​ര്‍​ഷി​ക സ്​​പ്രി​ങ്​ മീ​റ്റി​ങ്​ പ്ര​കാ​രം ലോ​ക​ത്തി​ലെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ര​ഹി​ത പൗ​ര​ന്മാ​രി​ല്‍ 11 ശ​ത​മാ​നം ആ​ളു​ക​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നാ​ണ്. ദാ​രി​ദ്ര്യ​ത്തി​ല്‍​നി​ന്നും പു​റം​ക​ട​ക്കു​ന്ന​തിന്‍റെ സൂ​ച​ന​യാ​യി ആ​ഗോ​ള​ത​ല​ത്തി​ല്‍ 380 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക്​ അ​ക്കൗ​ണ്ടു​ക​ള്‍ ല​ഭ്യ​മാ​യെ​ന്നും റി​പ്പോ​ര്‍​ട്ട്​ സൂ​ചി​പ്പി​ക്കു​ന്നു. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌​ കൂ​ടു​ത​ലാ​ണി​ത്. ലോ​ക​ത്ത്​ ചൈ​ന ക​ഴി​ഞ്ഞാ​ല്‍ ബാ​ങ്ക്​ ര​ഹി​ത​മാ​യ ഏ​റ്റ​വും വ​ലി​യ ജ​ന​സം​ഖ്യ ഇ​ന്ത്യ​യി​ലാ​ണ്. ചൈ​ന​യെ​ക്കൂ​ടാ​തെ (22.5 കോ​ടി), പാ​കി​സ്​​താ​ന്‍ (10 കോ​ടി), ഇ​ന്തോ​നേ​ഷ്യ (9.5 കോ​ടി) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍. ബ​യോ​മെ​ട്രി​ക്​ രേ​ഖ​ക​ള്‍ പ്ര​കാ​രം ന​ല്‍​കു​ന്ന അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി രാ​ജ്യ​ത്ത്​ ലിം​ഗ​പ​ര​മാ​യ അ​ന്ത​ര​വും പ​ണ​ക്കാ​ര​നും പാ​വ​പ്പെ​ട്ട​വ​നും ത​മ്മി​ലു​ള്ള അ​ന്ത​ര​വും കു​റ​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Comments are closed.