കറന്‍സി ക്ഷാമം ; പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കറന്‍സി ക്ഷാമം വര്‍ധിച്ചതോടെ അച്ചടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ഇത് ദിവസേന 18 മുതല്‍ 19 മണിക്കൂര്‍ വരെയാണ്. 500, 200 രൂപാ നോട്ടുകളാവും ഇത്തരത്തില്‍ അച്ചടിക്കുക. അങ്ങനെ ഒരാഴ്ച്ചയ്ക്കുള്ളില്‍ 70,000 കോടി രൂപ വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതിയിടുന്നത്. എടിഎം മെഷീനുകളില്‍ നോട്ട് ക്ഷാമമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ നാല് പ്രസ്സുകളിലും പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിച്ച് കറന്‍സി ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments are closed.