കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു

കൊച്ചി : കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് പൈലിങ്‌ ജോലികള്‍ നടത്തിയിരുന്ന പോത്തീസിന്റെ ബഹുനില കെട്ടിടത്തിന്‍റെ പില്ലറുകള്‍ ഇടിഞ്ഞു വീണു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് നിര്‍ത്തി വച്ചു. വെള്ളിയാഴ്‌ച വിശദമായ പരിശോധനകള്‍ക്ക് ശേഷമേ സര്‍വ്വീസ് പുനരാരംഭിക്കുകയുള്ളൂ. പാലാരിവട്ടം വരെ മാത്രമായി വെള്ളിയാഴ്‌ച മെട്രോ സര്‍വീസ്‌ ചുരുക്കിയതായി അധികൃതര്‍ അറിയിച്ചു.
30 മീറ്റര്‍ നീള പില്ലര്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്നാണ് സംഭവം. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്ബിംഗ് നിര്‍ത്തി വച്ചു. മെട്രൊ യുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Comments are closed.