കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു
കൊച്ചി: കലൂരില്‍ മെട്രോ റെയിലിനോടു ചേര്‍ന്ന കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്നു വെട്ടിച്ചുരുക്കിയ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. ട്രാക്ക് പരിശോധന പൂര്‍ത്തിയായതോടെയാണ് സര്‍വീസുകള്‍ ആരംഭിച്ചത്. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ ഒന്നാം നില വരെ നിര്‍മാണം നടത്തിയിരുന്ന ഭാഗങ്ങളാണ് ഇടിഞ്ഞുതാഴ്ന്നത്. 30 മീറ്റര്‍ നീളമുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്.
Comments are closed.