നരോദ്യ പാട്യ കൂട്ടകൊലകേസില്‍ മായ കോട്‌നാനിയെ വെറുതെ വിട്ടു

അഹമ്മദാബാദ്​: നരോദ്യ പാട്യ കൂട്ടകൊലകേസില്‍ ബി​​ജെ​​പി എം​എ​​ല്‍​​എയായിരുന്ന മായ കോട്‌നാനിയെ വെറുതെ വിട്ടു. സംശയത്തി​​​ന്‍റെ ആനുകൂല്യം നല്‍കിയാണ്​ മായ കോഡ്​നാനിയെ വെറുതെ വിട്ടതെന്ന്​ കോടതി വ്യക്​തമാക്കി. ഗു​ജ​റാ​ത്ത്​ ഹൈക്കോ​ട​തിയുടെയാണ്‌ വിധി. അതേ സമയം, കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്​രംഗിയുടെ ശിക്ഷ കോടതി ശരിവെച്ചു
96 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ല്‍ 2012ലാ​ണ്​ ​പ്ര​​ത്യേ​​ക വി​​ചാ​​ര​​ണ കോ​​ട​​തി കോ​​ട്​​​നാ​​നി​​ അ​​ട​​ക്കം 29 പേ​​ര്‍​​ക്ക്​ ത​​ട​​വുശി​​ക്ഷ വി​​ധി​​ച്ചി​​രു​​ന്നു. 28 വ​​ര്‍​​ഷ​​ത്തെ ത​​ട​​വുശി​​ക്ഷ‍യാണ് കൊ​​ട്​​​നാ​​നിക്ക് ല​​ഭി​​ച്ചിരുന്നത്. ഇ​​തി​​നെ​​തി​​രെ​​​ പ്ര​​തി​​ക​​ള്‍ നേരത്തെ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചിരുന്നു
2007 ഫെ​​ബ്രു​​വ​​രി 27ന്​ ​​ഗോ​​ധ്ര സം​​ഭ​​വ​​ത്തി​ന്‍റെ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് ആ​​ഹ്വാ​​നം ചെ​​യ്ത ബ​​ന്ദി​​ലാ​​ണ് ഗു​​ജ​​റാ​​ത്തി​​ലെ ന​​രോ​​ദ പാ​​ട്യ​​യി​​ല്‍ കൂ​​ട്ട​​ക്കൊ​​ല ന​​ട​​ന്ന​​ത്. വ​​ന്‍ ജ​​ന​​ക്കൂ​​ട്ടം സ്ഥ​​ല​​ത്തെ​​ത്തി അ​​ക്ര​​മം അ​​ഴി​​ച്ചു ​​വി​​ടു​​ക​​യാ​​യി​​രു​​ന്നു. തുടര്‍ന്ന്‌ നടന്ന കലാപത്തില്‍ ന​​രോ​​ദ പാ​​ട്ടി​​യ​​യി​​ല്‍ ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളാ​​യ 96 പേ​​ര്‍ അ​​തി​​ക്രൂ​​ര​​മാ​​യി കൊ​​ല്ല​​പ്പെ​​ടു​​ക​​യും നി​​ര​​വ​​ധി പേ​​ര്‍​​ക്ക്​ ഗു​​രു​​ത​​ര​​ പ​​രി​​ക്കേ​​ല്‍ക്കു​​ക​​യും ​ചെ​​യ്​​​തു.

Comments are closed.