മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ചാമുണ്ഡേശ്വരിയില്‍ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ബിടിഎം ലേഔട്ടില്‍ നിന്നുമാണ് റെഡ്ഡി മത്സരിക്കുക. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്കു വിജയത്തിനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ ബദാമിയില്‍കൂടി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം ചാമുണ്ഡേശ്വരിയില്‍ നിന്നു മാത്രം മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികയാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Comments are closed.