മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​യു​ടെ രാ​ജി​ക്ക​ത്ത് ഹൈ​ക്കോ​ട​തി ത​ള്ളി

ഹൈ​ദ​രാ​ബാ​ദ്: മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യു​ടെ രാ​ജി​ക്ക​ത്ത് ആ​ന്ധ്രാ​പ്ര​ദേ​ശ്- തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ല്‍ ക​ഴി​ഞ്ഞ 16 നാ​ണ് എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി വി​ധി​പ​റ​ഞ്ഞ​ത്. തൊ​ട്ടു​പി​ന്നാ​ലെ ജ​ഡ്ജി രാ​ജി​ക്ക​ത്തും ന​ല്‍​കി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മെ​ട്രോ​പോ​ളി​റ്റ​ന്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി​യ്ക്കും ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സി​നും എ​ഴു​തി​യ ക​ത്തി​ല്‍ ജ​ഡ്ജി കെ.​ര​വീ​ന്ദ​ര്‍ റെ​ഢി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 2007 ല്‍ ​മ​ക്ക മ​സ്ജി​ദി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 9 പേ​രാ​ണ് മ​രി​ച്ച​ത്.
ഹൈ​ദ​രാ​ബാ​ദി​ലെ മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ല്‍ സ്വാ​മി അ​സി​മാ​ന​ന്ദ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ധി പ​റ​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ എ​ന്‍​ഐ​എ കോ​ട​തി ജ​ഡ്ജി കെ.​ര​വീ​ന്ദ​ര്‍ റെ​ഢി ന​ല്‍​കി​യ രാ​ജി​ക്ക​ത്താ​ണ് ഹൈ​ക്കോ​ട​തി നി​രാ​ക​രി​ച്ച​ത്. ജ​ഡ്ജി​യു​ടെ 15 ദി​വ​സ​ത്തെ അ​വ​ധി​യ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ര​മേ​ശ് ര​ഘു​നാ​ഥ​ന്‍ ത​ള്ളി. ജോ​ലി​യി​ല്‍ ഉ​ട​ന്‍ തി​രി​കെ​പ്ര​വേ​ശി​ക്കാ​ന്‍ ജ​ഡ്ജി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

Comments are closed.