വിഴിഞ്ഞം തുറമുഖ പദ്ധതി; 18 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തി കേരള സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നോട്ടീസ് അയച്ചു. 18 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അദാനി ഗ്രൂപ്പ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ഡ്രഡ്ജര്‍ തകര്‍ന്നതുമൂലം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അനുവദിച്ചിരുന്നില്ല. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരമുള്ള കാലവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പ് സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.
Comments are closed.