ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെ സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ചിന് ആഹ്വാനം ചെയ്ത് നഴ്‌സുമാര്‍

തിരുവനന്തപുരം: യുഎന്‍എയുടെ നേതൃത്വത്തില്‍ ശമ്ബളപരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെ സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ചിന് ആഹ്വാനം ചെയ്ത് നഴ്‌സുമാര്‍. മിനിമം വേതനം സംബന്ധിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം 23-ന് മുന്‍പ് ഇറക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഈ മാസം 24-ന് കാല്‍നടയായി യാത്ര ആരംഭിക്കും.
മിനിമം വേതനം 20,000 രൂപയാക്കി പ്രഖ്യാപനം എത്തി എട്ടുമാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യറായിട്ടില്ല. ഇപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലിക്കുന്ന നഴ്‌സുമാര്‍ എട്ടു ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നീടാനാണ് ലക്ഷ്യമിടുന്നത്.
ഈ മാസം 24-ന് 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച്‌ ആരംഭിക്കുക. സെക്രട്ടറിയേറ്റിനു മുന്നിലാണ് മാര്‍ച്ച്‌ അവസാനിക്കുക. 24-ന് മുതല്‍ സ്വകാര്യ ആശുപത്രികളെ സ്തംഭിപ്പിച്ചു കൊണ്ട് നഴ്‌സുമാര്‍ പണിമുടക്കും ആരംഭിക്കും. നഴ്‌സുമാരുടെ അലവന്‍സില്‍ മാറ്റം വരുത്തിയാല്‍ അത് അംഗീകരിക്കില്ലെന്നും യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി പറഞ്ഞു.

Comments are closed.