ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരവുമായി പ്രതിപക്ഷ നേതാവ്

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. എറണാകുളത്ത് തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെയാണ് നിരാഹാരം സമരം. സംഭവത്തില്‍ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ സസ്പെന്‍ഡു ചെയ്യണമെന്നും ഹസന്‍ കോട്ടയത്ത് ആവശ്യപ്പെട്ടു.യുഡിഎഫിലേക്ക് കെ.എം. മാണി തിരിച്ചുവന്നാല്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ മാണി മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പരന്നത് കെപിസിസിയില്‍നിന്നു തന്നെ. കെപിസിസിയിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നും ഹസന്‍ കുറ്റപ്പെടുത്തി.

Comments are closed.