എട്ടുമാസം പ്രായമായ മകനെ മാതാവ് കഴുത്തറുത്ത് കൊന്നു
ന്യൂഡല്‍ഹി: എട്ടുമാസം പ്രായമായ മകനെ മാനസിക വിഭ്രാന്തിയുള്ള മാതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ അമന് വിഹാര്‍ മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുഞ്ഞിന്റെ പിതാവ് ജോലിക്ക് പോയ സമയത്താണ് ഈ ക്രൂരത നടത്തിയത്. കഴുത്തറുത്ത ശേഷം മൃതദേഹം വെട്ടിനുറുക്കി അതിനടുത്ത് കിടന്നുറങ്ങി. കത്തികൊണ്ട് കുഞ്ഞിന്റെ തലയറുത്ത ശേഷം ഇഷ്ടിക ഉപയോഗിച്ച് ശരീരം വികൃതമാക്കിയതായി പൊലീസ് പറഞ്ഞു. സ്ത്രീ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ഏഴുവയസും രണ്ടുവയസുമുള്ള മക്കള്‍ മുത്തച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
സ്ത്രീയുടെ ഭര്‍ത്താവ് രാത്രി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിലെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. അകത്ത് നിലത്ത് ചോരയില്‍ കുളിച്ച് മകന്റെ ഉടലറ്റ തല കിടക്കുന്നത് കണ്ടു. കിടക്കയില്‍ കിടക്കുന്ന ഭാര്യയുടെ സമീപത്ത് കുഞ്ഞിന്റെ വികൃതമാക്കിയ ശരീരവുമുണ്ടായിരുന്നു. നാലു വര്‍ഷം മുമ്ബ് തന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഭാര്യ കൊന്നിരുന്നുവെന്നും അന്ന് അസുഖമാണല്ലോ എന്ന് കരുതി പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. എന്നാല്‍ ആള്‍ദൈവത്തിന്റെ വാക്കു കേട്ടാണ് കുഞ്ഞിനെ കൊന്നതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. ആരോപണം പിതാവ് നിഷേധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments are closed.