കേരള പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ഹൈദരാബാദ്: കേരള പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ ഉത്ഘാടനം ഹൈദരാബാദില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മലയാളി അസോസിയേഷന്റെ ആംബുലന്‍സ് സര്‍വീസും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍,പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി.കുഞ്ഞുമുഹമ്മദ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രവാസികള്‍ക്ക് ലോകത്തെവിടെയിരുന്നും ഓണ്‍ ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ് പ്രവാസി ക്ഷേമ പെന്‍ഷന്‍ കാര്‍ഡുകള്‍. തെലങ്കാനയിലെ പ്രവാസി മലയാളികള്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ കാര്‍ഡുകളുടെ തെലങ്കാനയിലെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍വഹിക്കുന്നത് ഇതാദ്യം. പ്രവാസി ക്ഷേമനിധി ബോര്‍ഡും ഐമയുടെ തെലങ്കാന മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ ചടങ്ങില്‍ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. ഭൂപരിഷ്ക്കരണം കഴിഞ്ഞാല്‍ കേരളത്തിന്‍റെ അഭിവൃദ്ധിയുടെ അടിസ്ഥാന ഘടകം പ്രവാസികളാണന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.