നര്‍ത്തകനായി വിനീത് വീണ്ടും തമിഴിലേക്ക്

സര്‍വം താളമയം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി വിനീത്. മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാജീവ് മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ നര്‍ത്തകന്‍റെ കഥാപാത്രമാണ് വിനീതിന് ലഭിച്ചിരിക്കുന്നത്. ബോബൈ, ഗുരു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകന്‍ കൂടിയായിരുന്നു രാജീവ്.
നൃത്ത സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ പ്രശസ്ത സംഗീത സംവിധായകനും അഭിനേതാവുമായ ജി വി പ്രകാശ് കുമാര്‍, അപര്‍ണ ബാലമുരളി എന്നിവരാണ് നായികാനായകന്മാരായെത്തുന്നത്. നെടുമുടി വേണുവും ദിവ്യ ദര്‍ശിനിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Comments are closed.