‘മാമാങ്ക’ത്തിന്‍റെ ഔദ്യോഗിക ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു

മമ്മൂട്ടി നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്‍റെ ഔദ്യോഗിക ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടി തന്നെയാണ് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ സംവിധാന സഹായിയായിരുന്നു സജീവ്. ഏറെ ചരിത്ര പ്രാധാന്യമുള്ള മാമാങ്കത്തിന്റേയും ചാവേറുകളുടേയും കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. സജീവ് തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും. കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നംപിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. എം ജയചന്ദ്രന്‍റെതാണ് സംഗീതം.

Comments are closed.