വരാപ്പുഴ സംഭവം; പ്രതികള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് പൊലീസ്

കൊച്ചി: വരാപ്പുഴയില്‍ വീടുകയറി ആക്രമണത്തെ തുടര്‍ന്ന് വാസുദേവന്‍ എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് പൊലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306ാം വകുപ്പ് അനുസരിച്ചുള്ള ആത്മഹത്യാ പ്രേരണ കുറ്റം ഒമ്ബത് പ്രതികള്‍ക്ക് എതിരെ നിലനില്‍ക്കുന്നതല്ല. ഈ സാഹചര്യത്തില്‍ വരാപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സമാന നിലപാട് പ്രോസിക്യൂഷന്‍ സെഷന്‍സ് കോടതിയിലും സ്വീകരിച്ചു. ഇതോടെ ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്ത് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കി. അതേസമയം വീടുകയറി ആക്രമണത്തിന്‍റെ പേരിലെടുത്ത കേസ് നിലനില്‍ക്കും.

Comments are closed.