ശ്രീ​ജി​ത്തി​ന്‍റെ ക​സ്​​റ്റ​ഡി മരണം; പോ​ലീ​സു​കാ​രു​ടെ ജാ​മ്യ​ഹ​ര​ജി​യി​ല്‍ വി​ധി ഇന്ന്

പ​റ​വൂ​ര്‍: ശ്രീ​ജി​ത്തി​നെ ക​സ്​​റ്റ​ഡി​യി​ല്‍ മ​ര്‍​ദി​ച്ചു​കൊ​ന്ന കേ​സി​ല്‍ പോ​ലീ​സു​കാ​രു​ടെ ജാ​മ്യ​ഹ​ര​ജി​യി​ല്‍ ശ​നി​യാ​ഴ്ച വി​ധി പ​റ​യും. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​ര്‍ മൂ​ന്നു​പേ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ആ​ലു​വ റൂ​റ​ല്‍ എ​സ്.​പി​യു​ടെ ടൈ​ഗ​ര്‍ ഫോ​ഴ്സ് സ്‌​ക്വാ​ഡി​ല്‍​പെ​ട്ട സ​ന്തോ​ഷ്‌​കു​മാ​ര്‍, ജി​തി​ന്‍​രാ​ജ്, സു​മേ​ഷ് എ​ന്നി​വ​രാ​ണ്​ റി​മാ​ന്‍​ഡി​ലു​ള്ള​ത്. മൂ​ന്നാം ന​മ്ബ​ര്‍ പ​റ​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് രാ​മു ര​മേ​ഷ് ച​ന്ദ്ര​ഭാ​നു​വാ​ണ് ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ന്‍ മാ​റ്റി​യ​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​ല്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും അ​സി. പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തി​നാ​ല്‍ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

Comments are closed.