കുഞ്ചാക്കോ ബോബനൊടൊപ്പം നിമിഷ സജയന്‍

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നിമിഷ സജയന്‍. നിമിഷയുടെ അടുത്ത ചിത്രം കുഞ്ചാക്കോ ബോബനൊടൊപ്പമാണ്. വിജയരാഘവന്‍, അശോകന്‍, ഹരീഷ് കണാരന്‍, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്ണ, പൊന്നമ്മ ബാബു, ചെമ്ബില്‍ അശോകന്‍, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടിവി അവതാരകയായും ഡോക്യുമെന്ററി സംവിധായകയായും ശ്രദ്ധ നേടിയിട്ടുളള സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ സോണി മടത്തില്‍ തിരക്കഥയൊരുക്കുന്ന ചിത്രം ഫാമിലി സറ്റയറായിട്ടാണ് ഒരുക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments are closed.