ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ ആറ്‌ വിക്കറ്റ്‌ വിജയം

ബംഗളുരു: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ ആറ്‌ വിക്കറ്റ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഡെയര്‍ഡെവിള്‍സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 174 റണ്ണെടുത്തു. 39 പന്തില്‍ 90 റണ്‍സ്‌ എടുത്ത എ.ബി. ഡിവിലിയേഴ്‌സാണ്‌ റോയല്‍ ചലഞ്ചേഴ്‌സിനു മിന്നുന്ന വിജയം സമ്മാനിച്ചത്‌. നായകന്‍ വിരാട്‌ കൊഹ്ലി 26 പന്തില്‍ 30 റണ്‍സുമായി തിളങ്ങി. അര്‍ധ സെഞ്ചുറികള്‍ നേടിയ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്തും ശ്രേയസ്‌ അയ്യരുമാണു ഡെയര്‍ഡെവിള്‍സിനു വേണ്ടി അടിച്ചു തകര്‍ത്തെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.
48 പന്തില്‍ ഏഴ്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 85 റണ്ണെടുത്ത പന്താണ്‌ ടോപ്‌ സ്‌കോറര്‍. ശ്രേയസ്‌ അയ്യര്‍ 31 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 52 റണ്ണെടുത്തു. രോഷന്‍ തെവാതിയ ഒന്‍പത്‌ പന്തില്‍ 13 റണ്ണുമായി പുറത്താകാതെനിന്നു.
റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ക്രിസ്‌ വോക്‌സ് നാല്‌ ഓവറില്‍ 40 റണ്‍ വഴങ്ങി ധാരാളിയായി. 22 റണ്‍ വഴങ്ങി രണ്ട്‌ വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹാലാണ്‌ ബൗളര്‍മാരില്‍ മുമ്ബന്‍. ഉമേഷ്‌ യാദവ്‌, വാഷിങ്‌ടണ്‍ സുന്ദര്‍, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

Comments are closed.